Tuesday, January 29, 2019

നമസ്കാരം


സര്‍വ്വ സമര്‍പ്പണത്തിന്‍റെ പ്രതീകമായ ഈശ്വരഭിവാദനരീതിയാണ് നമസ്കാരം. കായികം വാചികം മാനസികം എന്നിങ്ങനെ മൂന്ന് വിധം നമസ്കാരഭേദങ്ങളുണ്ട്. ദണ്‍ഡ നമസ്കാരം അഥവാ സാംഷ്ടാഗ നമസ്കാരമാണ് കായിക നമസ്കാരത്തില്‍ ഉത്തമം. പഞ്ചംഗ നമസ്കരവുമുണ്ട്. ദേവന്മാര്‍ക്ക് കിഴക്കോട്ടും പിതൃക്കല്ക്‌ തെക്കോട്ടും തിരിഞ്ഞാണ് നമസ്കരിക്കേണ്ടത്. രാത്രി നമസ്കരിക്കുവാന്‍ പാടുള്ളതല്ല.

ശ്രീ ധര്‍മശാസ്താവിന്‍റെ പ്രാര്‍ത്ഥനശ്ലോകം


' ഭൂതനാഥ  സദാനന്ദ,
 സര്‍വഭൂതദയാപര
 രക്ഷരക്ഷ മഹാബാഹോ
ശാസ്ത്രേ തുഭ്യം നമോനമ:'

സ്വര്‍ഗ്ഗ ലോക പ്രാപ്തി

ഒരു വ്യക്തിയുടെ ജാതകത്തില്‍ വ്യാഴം  കര്‍ക്കിടകത്തില്‍ 12 ഭാവമായി നിന്നാല്‍ ജാതകന്‍ മരണശേഷം സ്വര്‍ഗലോകം പ്രാപിക്കും. .. ലഗ്നത്തില്‍ വ്യാഴവും ചന്ദ്രനും നാലാം ഭാവം തുലാം രാശിയായി ശനിയും വന്നാല്‍ ജാതകന്‍ മരണാനന്തരം വൈകുണ്ടലോകം പ്രാപിക്കും

ക്ഷേത്രത്തിലെ വഴിപാടുകളും അവയുടെ ഫലങ്ങളും

ചുറ്റുവിളക്ക് - പാപമോചനം , മനശാന്തി, യശസ്സ്.

അന്നദാനം - ദാരിദ്ര്യദുഃഖശമനം , പിതൃപ്രീതി, ഐശ്വര്യം

നിറമാല - അഭിഷ്ടസിദ്ധി

ധാര - സര്‍വരോഗശാന്തി, ശിരോരോഗഉഷ്ണശമനം

നെയ്യ് വിളക്ക് - നേത്രരോഗശമനം , അഭിഷ്ടസിദ്ധി

എള്ള്എണ്ണ വിളക്ക് - വാതരോഗ ശനിദോഷശമനം

നീരാന്ജന വിളക്ക് - വായുരോഗശമനം , ശനിദോഷനിവൃത്തി

ചന്ദനം ചാര്‍ത്തല്‍ - ഉഷ്ണ - ചര്‍മരോഗശമനം, ഇഷ്ടസിദ്ധി

ഭഗവതി സേവ - ദുരിതനിവാരണം

പുഷ്പാഞ്ജലി - ആയുരാരോഗ്യസിദ്ധി

കുരുതി പുഷ്പാഞ്ജലി - ശത്രുദോഷശമനം , അഭിഷ്ടസിദ്ധി

രക്ത പുഷ്പാഞ്ജലി - അഭിഷ്ടസിദ്ധി , രക്തദൂഷ്യശമനം ,

സ്വയംവരാര്‍ചന - മംഗല്യം , ആകര്‍ഷണം

കുങ്കുമാര്ചന - മംഗല്യം , പ്രണയസിദ്ധി 

സഹസ്രനാമ അര്‍ച്ചന - ഐശ്വര്യം , മംഗളസിദ്ധി ,

സംവേദസൂക്താര്‍ചന - പരസ്പരഐക്യം

ഭാഗ്യ സൂക്താര്‍ചന - ഭാഗ്യസിദ്ധി , സാമ്പത്തികഅഭിവൃദ്ധി

ശ്രീ സൂക്താര്‍ചന - ഐശ്വര്യസമ്പദ്സമൃദ്ധി,

പുരുഷ സൂക്താര്‍ചന  - ഇഷ്ട സന്താന ലബ്ധി , മുക്തി 

ആയുര്‍ സൂക്താര്‍ചന - ആയുര്‍വര്‍ദ്ധന , രോഗമുക്തി

സാരസ്വതഅര്‍ച്ചന   - വിദ്യാഗുണം, ജ്ഞാനലബ്ധി

സന്താന ഗോപാല മന്ത്രാര്‍ചന - സന്താന ക്ലേശ നിവാരണം , സത് സന്താന പ്രാപ്തി




നരേന്ദ്രന്‍റെ സംശയങ്ങള്‍


വിവേകാനന്ദന്‍, നരേന്ദ്രനായിരുന്ന കാലഘട്ടം. ഈശ്വര വിശ്വാസം പോലും ഇല്ലാതിരുന്ന അവസ്ഥ. ഈശ്വര സങ്കല്‍പ്പങ്ങള്‍ യാതൊന്നും നരേന്ദ്രന്‍റെ ബുദ്ധി മണ്ഡലത്തെ ന്യായീകരിക്കാന്‍ കഴിയുന്നില്ല. അമ്പലം നിവേദ്യം മായ, ബ്രഹ്മം എന്നീ കാര്യങ്ങളെല്ലാം ആകെ തെറ്റിധാരണകള്‍ മാത്രമായി മുന്നില്‍ നിറഞ്ഞു നില്‍ക്കുന്നു. ഈശ്വരനെ വിശ്വസിക്കണമെന്നു ആഗ്രഹമുണ്ട്. എന്നാല്‍ തെറ്റായി മനസ്സില്‍ നിറയുന്ന ദേവ സങ്കല്‍പ്പത്തെ എങ്ങനെ ആരാധിക്കും?. അപ്രകാരം അലഞ്ഞു നടന്നു ഒടുവില്‍ ശ്രീ രാമകൃഷ്ണപരമഹംസന്റെ സമീപം എത്തി ചേര്‍ന്നു. നരേന്ദ്രന്‍റെ സംശയങ്ങള്‍ക്കു ശ്രീ രാമകൃഷ്ണപരമഹംസന്‍ നല്‍കിയ മറുപടികളാണ് ഇനി പറയുന്നത്.
ഈശ്വരന്‍ എല്ലായിടതതും ഉണ്ടെന്നല്ലേ പറയുന്നത് , പിന്നെ എന്തിനാണ് അമ്പലങ്ങള്‍ പണിഞ്ഞു വിഗ്രഹം പ്രതിഷ്ടിക്കുന്നതും പ്രാര്‍തിക്കുന്നതും ?

പരമഹംസന്‍ നരേന്ദ്രനോട്‌ ചോദിച്ചു . അങ്ങ് ഇപ്പോള്‍ ഇരിക്കുന്ന സ്ഥലം കുഴിച്ചാലും വെള്ളം കിട്ടില്ലേ ? ഉവ്വ്. ഭൂമിയുടെ ഇതു ഭാഗത്ത്‌ കുഴിച്ചാലും വെള്ളം ലഭിക്കില്ലേ ? ഉവ്വ്. നരേന്ദ്രന്‍ സമ്മതിച്ചു. പിന്നെ എന്തിനാണ് നാം കിണര്‍ കുത്തുന്നത് ? ആവശ്യമുള്ളപ്പോള്‍ കിണര്‍ കുത്തിയാല്‍ പോരേ; മണ്ണിനടിയില്‍ എല്ലായിടത്തും ജലസ്രോതസ്സുകലുണ്ടല്ലോ ?


ഭൂമിയില്‍ എല്ലായിടത്തും ഈശ്വരന്‍ നിറഞ്ഞു നില്‍ക്കുന്നു. എന്നാല്‍ ഒരു ദിക്കില്‍ നാം എസ്വര ചൈതന്യത്തെ ആവാഹിച്ചു വച്ചിട്ട് ദൈനം ദിനം ധ്യാനിക്കുന്നു. അതാണ് ഈശ്വര സാക്ഷത്കരത്തിന് എളുപ്പം. അത്യാവശ്യത്തിനു കിണര്‍ കുത്തി വെള്ളമെടുക്കുന്നതിലും എളുപ്പമാണ് ജല സ്രോതസ്സ് ഒരിടത്ത് ക്രോഡീകരിച്ചു ആവശ്യത്തിനു ഉപയോഗികുന്നത്.

ക്ഷേത്ര സങ്കലപ്പങ്ങളെകുറിച്ച് തിരിച്ചറിഞ്ഞ നരേന്ദ്രന്‍ തന്‍റെ അടുത്ത ചോദ്യം പരമഹംസനോട് ചോദിച്ചു. എന്തിനാണ് നിവേദ്യങ്ങള്‍ ദേവന്‍റെ മുന്‍പില്‍ കൊണ്ട് വച്ച് നേദിക്കുന്നത്. ഇത് വെറുമൊരു തട്ടിപ്പല്ലേ ? ആ വിഗ്രഹങ്ങള്‍ എന്തെങ്കിലും കഴിക്കുമോ? എന്തിനാണീ വിഡ്ഢിത്തം കാട്ടികൂടുന്നത് ?

പരമഹംസന്‍ തുടര്‍ന്നു നരേന്ദ്രന്‍ മണി ഓര്‍ഡര്‍ അയയ്ക്കാറില്ലേ? ഉവ്വ്. നാം ഇവിടെ നിന്നും പണം അയയ്ക്കുന്നു. മണി ഓര്‍ഡര്‍ ഫോം പൂരിപ്പിച്ചു രൂപ പോസ്റ്റ്‌ ഓഫീസില്‍ നല്‍കുന്നു. പണം മേല്‍വിലാസക്കാരന് കിട്ടുന്നു, നരേന്ദ്രന്‍ മണി ഒര്ടെരിന്റെ രീതി വിവരിച്ചു.
നരേന്ദ്രന്‍ ഇവിടെ നിന്ന് അയക്കുന്ന അതേ രൂപയാണോ അവിടെ കിട്ടുക ? അല്ല. അതേ തുക ലഭിക്കുന്നു. അപ്പോള്‍ നരേന്ദ്രന്‍ അടച്ച പണമല്ലേ അവിടെ കിട്ടുന്നത്, നരേന്ദ്രന്‍ പോസ്റ്റ്‌ ഓഫീസില്‍ അടച്ച തുക പോസ്റ്റ്‌ ഓഫീസിലെ മേശയ്ക്കുള്ളില്‍ അത് പോലെ ഇരിക്കുന്നു. എന്നാല്‍ മേല്‍വിലാസക്കാരന് പണവും ലഭിക്കുന്നു. ഇതെങ്ങനെ സംഭവിക്കുന്നു ? മണി ഓര്‍ഡര്‍ അയക്കുന്ന പണം ഇവിടെ അത് പോലെ ഇരിക്കുകയും ഫോം മാത്രം പോകയും അത് പണമായി മറ്റാലക് ലഭിക്കുകയും ചെയ്യുന്നു. അത് പോലെ നാം ദേവന് നല്‍ക്കുന്ന നിവേദ്യം അത് പോലെ അവിടെ ഇരിക്കുകയും പഞ്ചപ്രാണദി എന്ന ഫോര്‍മിലുടെ ഭഗവാന്റെ മുന്നില്‍ നിവേദ്യം എത്തുന്നു. ഭഗവന്‍ അത് ഭുജിക്കുന്നു. ഇത് ഞാന്‍ കാണുകയും ചെയ്യുന്നു.

വിവേകാനന്ദനും ധര്‍മ്മവും


തലേ ദിവസത്തെ കൊടുങ്കാറ്റും മഴയും കാരണം ചെളിയും കുണ്ടും കുഴിയും വെള്ളവും നിറഞ്ഞ ഗ്രാമപാത. ആ പാതയിലൂടെ സ്വാമി വിവേകാന്ദനും ശിഷ്യരും അല്‍പ്പം അകലെ ഉള്ള ആശ്രമത്തിലേക്കു നടക്കുക ആയിരുന്നു.. കാല് പുതഞ്ഞു പോകുന്നു. ചെളികുഴികളുള്ള ആ വഴിയില്‍ ഒരു വണ്ടിക്കാരന്‍ സഹായത്തിനായി വഴി പോക്കരോട് കൂവി വിളിച്ചു കൊണ്ട് നില്കുന്നു. അടുത്തുള്ള ചന്തയില്‍ സാധനങ്ങള്‍ ഇറക്കാനായി ആ വഴി വന്നതാണ്‌ വണ്ടിക്കാരന്‍.... കാളവണ്ടി നിറയെ പലതരം സാധനങ്ങള്‍ വച്ച് കെട്ടിയിരുന്നു വണ്ടി ചക്രം ചെളികുണ്ടില്‍ പുതഞ്ഞു കിടക്കുന്നു. തന്നെ കടന്നു പോകുന്ന ഓരോരുത്തരോടും സഹായം അഭ്യര്തിക്കുകയാണ് വണ്ടിക്കാരന്‍..

 ഈ കാഴ്ച കണ്ടു ശിഷ്യന്മാര്‍ പതറി നിന്നു. സ്വാമിജി ഇപ്പോള്‍ അയാളെ സഹായിക്കുവാന്‍ ആജ്ഞാപിക്കുമെന്നവര്‌ കരുതി . പക്ഷെ സ്വാമിജി ഒന്ന് നില്ക്കാന്‍ പോലും കൂട്ടാക്കാതെ ആ വണ്ടി കടന്നു നടന്നു പോയി. വണ്ടിക്കാരന്‍ ശകാരിക്കുന്നതും ശപിക്കുന്നതും പുറകില്‍ നിന്നു കേള്‍ക്കാമായിരുന്നു..

കുറെ ദൂരം നടന്നപ്പോള്‍ ഈ കാഴ്ചക്ക് സമാനമായി മറ്റൊരു കാഴ്ച സ്വമിജിയും ശിഷ്യന്മാരും കണ്ടു. സ്വാമിജി നടത്തത്തിനു വേഗത കൂട്ടി രണ്ടാമത്തെ വണ്ടിക്കാരനടുത്തെത്തി.  ചെളിയില്‍ പുതഞ്ഞു കിടക്കുന്ന ചക്രം അയ്യല്‍ക്കൊപ്പം നിന്നു പൊക്കിയെടുക്കാന്‍ തുടങ്ങി.  ഇത് കണ്ടു ശിഷ്യന്മാര്‍ വണ്ടിക്കാരനെ സഹായിക്കാന്‍ ഓടിയെത്തി.  എല്ലാവരും ഒത്തു പിടിച്ചപ്പോള്‍ വണ്ടി പാതയിലേക്ക് കയറ്റാന്‍ കഴിഞ്ഞു.  മുഖത്ത് ചാലുകളായി ഒഴുകിയ വിയര്‍പ്പു തുടച്ചു കൊണ്ട് വണ്ടിക്കാരന്‍ സ്വമിജിക്കും ശിഷ്യന്മാര്‍ക്കും നന്ദി പറഞ്ഞു തന്‍റെ വഴിയിലേക്ക് നീങ്ങി.

ശരീരമാസകലം ചെളി പുരണ്ടിരിക്കുന്ന സ്വാമിജിയുടെ നേരെ ശിഷ്യന്മാര്‍ സംശയം നിറഞ്ഞ മുഖത്തോടെ നോക്കി. ആദ്യത്തെ വണ്ടിക്കാരനെ ഞാന്‍ സഹായിച്ചില്ല. നിങ്ങളോട് സഹായിക്കാന്‍ പറഞ്ഞതുമില്ല. അതെ പ്രശനത്തില്‍ കുടുങ്ങിയ രണ്ടാമനെ ഞാന്‍ സഹായിച്ചു. ഇതെന്തിനാണ് എന്ന് നിങ്ങള്‍ക്ക് മനസിലായില്ലേ? ആദ്യത്തെ വണ്ടിക്കാരനും രണ്ടാമനും തമ്മില്‍ വലിയ അന്തരം ഉണ്ടായിരുന്നു. ആദ്യത്തെ ആള്‍ മറ്റുള്ളവരുടെ സഹായത്തില്‍ തന്‍റെ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനുള്ള ശ്രമമാണ് നടത്തിയത്. മറിച്ചു രണ്ടാമന്‍ സ്വന്തം പരിശ്രമത്തിലൂടെ ആ വണ്ടി പൊക്കിയെടുക്കാന്‍ ശ്രമിക്ക ആയിരുന്നു.  ആരോടും അയാള്‍ സഹായം അഭ്യര്തിച്ചില്ല.  അവന്‍റെ അവസ്ഥ മനസിലാക്കി നമ്മള്‍ സഹായത്തിനെത്തിയപ്പോള്‍   അയാള്‍  അത് നന്ദിപൂര്‍വ്വം  സ്വീകരിച്ചു.  മറ്റുള്ളവരുടെ പരിശ്രമത്തില്‍ കാര്യങ്ങള്‍ നേടിയെടുക്കണമെന്ന് കരുതുന്നത് ധര്‍മ്മമുളള കാര്യമല്ല.  അതെ സമയം സ്വയം ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നവന് സഹായം താനെ തേടിയെത്തും.  അവനവന്‍റെ കര്‍മങ്ങള്‍ ഭംഗിയായി ചെയ്യുവാന്‍ ശ്രമിക്കുക. ഒട്ടും പ്രതീക്ഷിക്കാതെ സമയോചിതമായി സഹായം എത്തുമെന്നതു നിശ്ചയമാണ്.

കര്‍മം ദൈവമാണ്. ആത്മാര്‍ത്ഥതയോടെ കര്‍മം ചെയ്താല്‍ അദൃശ്യ ശക്തിയായി ദൈവം ഒപ്പമുണ്ടാകും. 





ഗ്രഹങ്ങളുടെ ദിക്കുകള്‍



സുര്യന്‍ -  കിഴക്ക്
ചന്ദ്രന്‍   -  വടക്ക് പടിഞ്ഞാറ്(വായുകോണ്‍)
കുജന്‍    -  തെക്ക്
ബുധന്‍  -  വടക്ക്
വ്യാഴം   -  വടക്ക് കിഴക്ക്
ശുക്രന്‍  -  തെക്ക് കിഴക്ക് (അഗ്നികോണ്‍)
ശനി         -  പടിഞ്ഞാറ്
രാഹു     -   തെക്ക് പടിഞ്ഞാറ്