Tuesday, January 29, 2019

എന്തിന്

ഒരു  പണക്കാരനും ഒരു  പാവപ്പെട്ടവനും  ഒരിക്കൽ കണ്ടുമുട്ടി. പണക്കാരൻ, പാവപ്പെട്ടവനോട് ചോദിച്ചു.

എന്റെ പക്കൽ ഒരു ലക്ഷം രൂപായുണ്ട്. അതിൽ പതിനായിരം രൂപ നിനക്കു  നൽകാം  നീ എന്നെ പ്രകീർത്തിക്കുമോ ?


വെറും പതിനായിരം കൊണ്ട് അത് നടക്കില്ല


അൻപതിനായിരം തരാം സമ്മതമാണോ ?


'അൻപതിനായിരം തന്നാൽ നിങ്ങളുടെ പക്കലും എന്റെ പക്കലും അൻപതിനായിരം വീതമാകും. അപ്പോൾ നമ്മൾ സമന്മാരായി എന്നർത്ഥം. അപ്പോൾ ഞാൻ എങ്ങനെയാണ് നിങ്ങളെ പുകഴ്ത്തുക'


ഒടുവിൽ പണക്കാരൻ ചോദിച്ചു അപ്പോൾ ഒരു ലക്ഷം നൽകിയാൽ നീ എന്നെ പ്രശംസിക്കുമോ ?


'ഒരു ലക്ഷം എന്റെ കയ്യില വന്നാൽ പിന്നെ ഞാൻ എന്തിനു  നിങ്ങളെ പ്രശംസിക്കണം നിങ്ങളാണ് എന്നെ പ്രശംസിക്കേണ്ടത്'

No comments:

Post a Comment