Tuesday, January 29, 2019

വരം

ഗുരുവും ശിഷ്യന്മാരും  കൂടെ ഒരു ഘോര വനത്തിലൂടെ യാത്ര ചെയ്യവേ കഠിന തപം ചെയ്യുന്ന ഒരു താപസനെ കണ്ടു

ഗുരു ചോദിച്ചു..

തപഷക്തിയാൽ നിങ്ങൾ ആഗ്രഹിക്കുന്ന വരമെന്താണ്?

സ്വാർത്ഥൻ പറഞ്ഞു സംബതിനാൽ കുബേരനാകുവാൻ..

ശാന്തൻ പറഞ്ഞു ആയുസ്സിനാൽ ചിരഞ്ജീവിയാകുവാൻ..

ഭക്തൻ പറഞ്ഞു അറിവിനാൽ വേദവ്യസാനാകുവാൻ..

ഗുരു വൈരുദ്ധ്യങ്ങളുടെ ശെരിയും  തെറ്റും തിരിച്ചറിയുന്ന ഉത്തമനെ നോക്കി..

ഉത്തമൻ പറഞ്ഞു 'വരം നല്കാനുള്ള വരം'

ഗുരു പറഞ്ഞു.. ശെരിയാണ് ആഗ്രഹിക്കുന്നതെന്തും സൃഷ്ടിക്കാൻ കഴിയുന്നവാൻ ഈശ്വരനാണ്..

No comments:

Post a Comment