Tuesday, January 29, 2019

ഉറച്ച വിശ്വാസത്തിനു മുന്നില്

കൊടുംകാറ്റിൽ തപസ്സിൽ മുഴുകി ഇരിക്കുന്ന ഒരു സന്യാസിവര്യനെ ആകാശ മര്ഗെ സഞ്ചരിക്കുന്ന നാരദർ കണ്ടു. സദാ സമയവും മൂന്ന് ലോകത്തിലും സഞ്ചരിക്കുന്ന നാരദമുനിക്കു ഈ സാധു സന്യാസിയോട്
അനുകമ്പ തോന്നി. സന്യാസിക്കു മുന്നില് പ്രത്യക്ഷപ്പെട്ട നാരദർ അദ്ദേഹം മിഴി തുറക്കുന്നത് വരെ അവിടെ തന്നെ ഇരുന്നു. എന്തോ ഒരു ഉൽ വിളി ഉണ്ടായ പോലെ സന്യാസി കണ്ണ് തുറന്നു. തൊട്ടു മുന്നില് മഹാവിഷ്ണു ഭക്തനായ നരടമുനിയെ കണ്ടു സാഷ്ടാംഗം   പ്രണമിച്ചു.

ഭഗവാനെ അങ്ങ് ദിനം പ്രതി വൈകുണ്ട്ടനാഥനെ ദർശിക്കുന്നു. കൈലസപതിയെ നമിക്കുന്നു. ബ്രഹ്മ ദേവനോട് വിവാദങ്ങള നടത്തുന്നു.
അങ്ങയുടെ നാവിൽ മഹാ സരസ്വതി കുടിയിരിക്കുന്നു. എനിക്ക് വൈകുണ്ട്ട നാഥനെ ദർശിക്കണം  എന്ന ആഗ്രഹം മാത്രമേ ഉള്ളു. ആ ദര്ശന സൌഭാഗ്യത്തിനു വേണ്ടി എത്ര കാലം ഞാൻ ഇനിയും കാത്തിരിക്കണമെന്ന് ഭഗവാനോട് അങ്ങ് ചോദിക്കുമോ.
താണപേക്ഷിച്ച   മുനിവര്യന്റെ  അഭ്യർത്ഥന നാരദ മുനി കൈകൊണ്ടു

വൈകുണ്ട്ടത്തിൽ പാല്കടലിൽ ആനന്ദന് മേല് യോഗനിദ്ര കൊള്ളുന്ന  മഹാവിഷ്ണുവിന് മുന്നില് താണ് തൊഴുതു നാരദർ പറഞ്ഞു അങ്ങയെ ഒരു മാത്ര കാണാൻ വേണ്ടി  കൊടും കാറ്റിൽ കഠിനതപം  ചെയ്യുകയാണ് ഒരു മുനിവര്യൻ. അങ്ങയുടെ ദർശന സൌഭാഗ്യത്തിനായി ഇനി എത്ര കാലം അയാൾ കാത്തിരിക്കണം.

അയാൾക് അതറിയുവാൻ ജിജ്ഞാസയുണ്ട് അല്ലെ.    എങ്കിൽ അയ്യാൾ ഇരിക്കുന്ന മരത്തിൽ എത്ര ഇലയുണ്ടോ അത്രയും കാലം തപസ്സു ചെയ്യട്ടെ.  ഭഗവാൻറെ  വാക്കുകൾ കേട്ട് നാരദർ സഹാനുഭുതിയോടെ മൊഴിഞ്ഞു ഭഗവാനെ അത്രയും കാലം കാത്തിരിക്കാൻ പറയുന്നത് ശെരിയാണോ?

എൻറെ ദർശനം അത്ര സുഗമമാണോ നാരദരെ..
ഭഗവാൻറെ മറുചോദ്യത്തിനു ഉത്തരം പറയാനാകാതെ നാരദർ നേരെ മുനിവര്യൻറെ അടുത്തെത്തി.  ഭഗവാൻറെ അരുളപ്പാട് വ്യാസന സമേതം അറിയിച്ചു.
സംഗതി കേട്ട മാത്രയിൽ ആ മുനിപുംഗവൻ സന്തോഷം കൊണ്ടു തുള്ളിച്ചാടാൻ തുടങ്ങി.  ഭഗവദ്നാമങ്ങൾ ഉറക്കെ പറഞ്ഞു കൊണ്ടു സന്തോഷസൃക്കൾ പൊഴിച്ച് ഭഗവാനെ സ്തുതിച്ചു. മഹാമുനി അങ്ങേക്ക് കോടികോടി പ്രണാമം.  ഭഗവൻ എനിക്ക് ദർശനം തരാൻ സമ്മതം മൂളിയല്ലോ. ഇതില്പ്പരം മഹാഭാഗ്യം എനിക്കെന്തുണ്ട്. എൻറെ തപസ്സു അതിൻറെ ലക്‌ഷ്യം കണ്ടു.  സന്യാസി വീണ്ടും തപസ്സിൽ മുഴുകി.

    ആ നിമിഷം ആയിരം കോടി സുര്യന്മാർ ഒന്നിച്ചു ഉദിച്ചുയർന്നതു പോലെ പ്രകാശധാര കൊണ്ടു   കാനനം തിളങ്ങി.  വൈകുണ്ട്ടനാഥൻ സന്യാസിക്കു മുന്നിൽ പ്രത്യക്ഷനായി.  നാരദമുനി അമ്പരന്നു.  ഭഗവാനെ എന്താണിത്?  ആയിരം കോടി വര്ഷം കഴിഞ്ഞേ ഈ മഹാനുഭാവന്
അങ്ങ് ദർശനം നല്കുകയുള്ളൂ എന്ന് പറഞ്ഞല്ലോ'

ശെരിയാണ്‌ നാരദരെ പക്ഷെ ഞാൻ പറഞ്ഞ ആ കാലപരിധി കേട്ട് ഈ ഭക്തൻ തകർന്നു പോയില്ല. തൻറെ തപസ്സിനു പരിസമാപ്തി വരുത്തിയില്ല. പകരം ഇന്നല്ലെങ്കിൽ നാളെ എൻറെ ദർശനം സിദ്ധിക്കുമെന്ന വിശ്വാസം അയാളുടെ തപസ്സിൻറെ ആക്കം കൂട്ടി.  വർഷങ്ങൾ എത്രയായാലും ക്ഷമയോടെ , ശ്രദ്ധയോടെ എന്നെ സ്തുതിച്ചു കൊണ്ടു കാത്തിരിക്കാൻ ആ ഭക്തമനസ്സ് തയ്യാറായി. ആ വിശ്വാസത്തിന്റെ  മുന്നിൽ എനിക്ക് പ്രത്യക്ഷപ്പെടാതിരിക്കാൻ കഴിഞ്ഞില്ല.

ഉറച്ച വിശ്വാസവും പരിപൂർണ അർപ്പണവും  ഭഗവാനെ ഭക്തൻറെ വരുതിക്കുള്ളിൽ കൊണ്ടു വരും. വിശ്വാസത്തിന്റെ ശക്തിക്ക് മുന്നിൽ ഭഗവാനു പോലും പിടിച്ചു നിൽക്കാനാവില്ല.

അമ്പരപ്പ് മാറി നാരായണ ശ്രുതി പാടിപുകഴ്ത്തി ആ വീണാധാരി.




 

No comments:

Post a Comment